1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2018

സ്വന്തം ലേഖകന്‍: അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ സെനറ്റ് പണം അനുവദിക്കുന്നതിനെ ചൊല്ലിയാണ് കാര്യങ്ങള്‍ വഷളായത്.

അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ഡൊണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മതിലിനായി 5.7 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് അമേരിക്കന്‍ കോണ്‍ഗ്രസിലെ അധോസഭയായ ജനപ്രതിനിധി സഭ പാസാക്കി. ഇനി സെനറ്റിന്റെ അംഗീകാരം കൂടി വേണം. എന്നാല്‍ സെനറ്റില്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് നടന്നില്ല.

മതിലിന് പണം അനുവദിക്കുന്ന കാര്യത്തില്‍ ധാരണയിലെത്താനും സെനറ്റിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെങ്കില്‍ അടുത്ത മൂന്ന് മണിക്കൂറിനകം പൊതുഭരണത്തിനായി തുക ലഭിക്കാതെ വരും. എട്ട് ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ വരുമെന്നാണ് സെനറ്റ് അപ്രോപ്രിയേറ്റ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

കൂടാതെ നാസ, പാര്‍പ്പിടം, നഗരവികസനം, നാഷണല്‍ പര്‍ക്ക് സര്‍വീസ്, ആഭ്യന്തര സുരക്ഷ, കൃഷി, നീതിന്യായം തുടങ്ങി വിവിധ മേഖലകള്‍ സ്തംഭിക്കും. സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെ ഓഹരിവിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ഡൌ ജോണ്‍സിന്റെ ഓഹരികള്‍ 2008ന് ശേഷം 6.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.