1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2018

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരിയില്‍ വീണ്ടും യുഎഇ സന്ദര്‍ശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രളയത്തിനുശേഷമുള്ള നവകേരള നിര്‍മിതിക്കായുള്ള ധനസമാഹരണം സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകനവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കും.

അടുത്ത ജൂണ്‍മാസത്തോടെ ചുരുങ്ങിയത് അഞ്ഞൂറുകോടി രൂപ സമാഹരിക്കാന്‍ ഈയിടെ മുഖ്യമന്ത്രി നടത്തിയ നാലുദിവസത്തെ യുഎഇ പര്യടനത്തില്‍ തീരുമാനിച്ചിരുന്നു. ഓരോ എമിറേറ്റുകളിലും ഇതിനായി പ്രത്യേകകമ്മിറ്റിക്കും രൂപം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം 22ന് ശനിയാഴ്ച ദുബായില്‍ നടക്കും.

ഹോട്ടല്‍ സ്റ്റീഗന്‍ബര്‍ഗില്‍ നടക്കുന്ന ആലോചനയോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റൂട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. യുഎഇയിലെ ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംഘടനാഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.