സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ യുക്രെയിനില്‍; പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി. യുക്രെയിനിലെത്തിയ ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ എച്ച്എംഎസ് എക്കോ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുള്ള ശക്തമായ സന്ദേശമാണെന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിന് വില്യംസണ് വ്യക്തമാക്കി.
യുക്രെയിന്റെ കരിങ്കടല്‍തീര തുറമുഖമായ ഒഡേസയിലെത്തിയ കപ്പല്‍ വില്യംസണ് സന്ദര്‍ശിച്ചു. കൂടുതല്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ യുക്രെയിനിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. നവംബറില്‍ കെര്‍ച്ച് കടലിടുക്കില്‍വച്ചു യുക്രെയിന്റെ മൂന്നു കപ്പലുകളെയും 24 നാവികരെയും റഷ്യ പിടികൂടിയിരുന്നു.
ക്രൈമിയന്‍ അര്ധദ്വീപുമായുമായി ബന്ധിപ്പിക്കുന്ന പാലത്തിനടിയിലൂടെ യുക്രെയിന് കപ്പലുകള്‍ ആസോവ് കടലിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റഷ്യന്‍ നാവിക സേന തടഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന് കപ്പല്‍ അയച്ചത്. 2014ല്‍ യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയ പ്രദേശം റഷ്യ പിടിച്ചെടുത്തതിനു ശേഷം ഇരു രാജ്യങ്ങള്‍ക്കും ഇടിയിലുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല