സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പിരിച്ചുവിട്ടത് 2,799 വിദേശികളെയെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 20172018 സാമ്പത്തിക വര്‍ഷത്തില്‍ 2,799 വിദേശികളെ പിരിച്ചു വിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന് വെളിപ്പെടുത്തി.
രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് കമ്മിഷന് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ആദ്യ വര്‍ഷത്തിലാണ് ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിയതെന്നും കമ്മിഷന് ഉന്നത വക്താവ് അറിയിച്ചു.
കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയം കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും കൂട്ടായ സഹകരണത്തോടെയായിരുന്നു വിദേശികളെ പിരിച്ചു വിട്ടത്. വിദ്യാഭ്യാസ മന്ത്രാലയം 1,507 പേരെയാണ് പിരിച്ചു വിട്ടത്.
സിവില്‍ സര്‍വീസ് കമ്മീഷന്റെ സ്വദേശിവത്കരണ പദ്ധതിയനുസരിച്ച് 41,741 പേരെ കൂടി സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നതാണ്. 31,171 വിദേശികളാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിലവില്‍ ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല