സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയതിന് പിടിയിലായ മുന്‍ സൈനികനേയും ഭാര്യയേയും വിട്ടയച്ചു; തെളിവില്ലെന്ന് അധികൃതര്‍; ദമ്പതികള്‍ നിരപരാധികളെന്ന് അയല്‍ക്കാര്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിച്ചാണ് മുന്‍ സൈനികനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തത്.
ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഏതാനും ദിവസങ്ങളായി നടക്കുന്ന ഡ്രോണ്‍ ഭീഷണിക്ക് പിന്നില്‍ ഇവരാണെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇവര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമൂഹവുമായി അടുത്ത് ഇടപഴകിയിരുന്ന ദമ്പതികളെ പോലീസ് അബദ്ധത്തില്‍ അറസ്റ്റ് ചെയ്തതാണെന്നാണ് നാട്ടുകാരുടെ വാദം.
യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്താന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ ദമ്പതിമാരെ പിടികൂടിയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ദമ്പതികള്‍ ഇങ്ങനൊരു കൃത്യം ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതുന്നില്ലെന്നും നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.
ഗാറ്റ്‌വിക്ക് വിമാനത്താവളം അടച്ചിടാന്‍ കാരണമായ ഡ്രോണ്‍ പറത്തലിനെ തുടര്‍ന്ന് 140,000 വിമാന യാത്രക്കാരാണ് കുടുങ്ങിയത്. ക്രിസ്മസ് തിരിക്കിനിടെ ആയിരക്കണക്കിന് വിമാന സര്‍വീസുകളും താളംതെറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല