സ്വന്തം ലേഖകന്‍: ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ! ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ്. ഇത് ഞാന്‍ പൊളിക്കും,’ ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. ഒടിയനില്‍ മഞ്ജു വാര്യര്‍ പറഞ്ഞ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന ഡയലോഗ് ട്രോളന്മാര് ആഘോഷമാക്കിയിരുന്നു. ഈ ട്രോള്‍ കണ്ടു പിടിച്ചവരെ അഭിനന്ദിച്ചിരിക്കുകയാണ് മഞ്ജു.
അങ്ങനെയൊരു സീരിയസ് രംഗത്ത് ട്രോള്‍ കണ്ടെത്തിയ ട്രോളന്മാരെ മഞ്ജു അഭിനന്ദിച്ചു. സിനിമ ഡാഡി ഫണ്‍ ചാറ്റ് ഷോ പ്രോഗ്രാമിലാണ് മഞ്ജു ട്രോള്‍ ആസ്വദിച്ചു എന്ന് വ്യക്തമാക്കിയത്. സിനിമ ഷൂട്ട് ചെയ്യുമ്പോഴോ ഡയലോഗ് പറയുമ്പോഴോ ഒന്നും ഇങ്ങനെയൊന്നും ചിന്തിച്ചിട്ടേ ഇല്ല. അത്രയും ഹ്യൂമര്‍ സെന്‍സുള്ളവര്‍ക്ക് മാത്രമേ ആ സീനില്‍ ഇങ്ങനെയൊരു കോമഡി കണ്ടെത്താന്‍ സാധിക്കുകയുള്ളു.
‘ട്രോളിനെ കുറിച്ച് ചോദിച്ചവരോടെല്ലാം ഞാന്‍ പറഞ്ഞു, എന്റെ ലൈഫില്‍ ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണിത്. ഞാനിത് അടിച്ചു പൊളിക്കും,’ മഞ്ജു പറഞ്ഞു.
അവതാരക ചോദ്യം ചോദിക്കുന്നതിന് മുമ്പ് തന്നെ മഞ്ജു ചോദ്യം ഊഹിച്ച് ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന് അങ്ങോട്ട് പറയുകയായിരുന്നു. താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് തന്നെ കുറിച്ചുള്ള ട്രോളുകളാണെന്നാണ് മഞ്ജു പരിപാടിയില്‍ പറഞ്ഞത്. വീട്ടില്‍ വരുന്നവരോട് ചായ വേണമോ എന്നല്ല, കഞ്ഞി എടുക്കട്ടേ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നതെന്നും ഹാസ്യരൂപേണ മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല