1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2011

ഓക്‌സ്‌ഫോര്‍ഡ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുനാളും ഇടവക മെത്രപോലീത്തയുടെ ഇടവക സന്ദര്‍ശനവും ആഗസ്ത് 19, 20 തീയതികളില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നടക്കും.

ആഗസ്ത് 19ന് നാല് മണിയ്ക്ക് മാത്യൂസ് മാര്‍ തീമോത്തിയോസിന് സീകരണം നല്‍കും. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ ആഗസ്ത് 20ന് രാവിലെ ഒമ്പത് മണിയ്ക്ക് നമസ്‌കാരം നടക്കും. തുടര്‍ന്ന് ഫാ.ജോണ്‍ സാമുവലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കൂര്‍ബാന ഉണ്ടായിരിക്കും. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, റാസ, കൈമുത്ത്, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് വികാരി ഫാ.മാത്യൂസ് കുര്യാക്കോസ്-07832999325, ടോജി തരകന്‍-07412079362, ടിജു തോമസ്-07411130164 എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.