സ്വന്തം ലേഖകന്‍: തുര്‍ക്കിയും അമേരിക്കയും അടുക്കുന്നു; ട്രംപ് തുര്‍ക്കി സന്ദര്‍ശനത്തിന്; ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് ഇസ്രയേലിനോട് തുര്‍ക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ തുര്‍ക്കി പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം കലിന്‍ ആണ് നെതന്യാഹുവനെ രൂക്ഷമായി വിമര്‍ശിച്ചത്.
എര്‍ദോഗനെ കുടിയേറ്റക്കാരനെന്നും തുര്‍ക്കി സൈന്യത്തെ കൊലയാളിം സംഘമെന്നുമായിരുന്നു നെതന്യാഹു ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഇതാണ് തുര്‍ക്കി നേതൃത്വത്തെ ചൊടിപ്പിച്ചത്.അതിനിടെ ഒരിടവേളക്കു ശേഷം തുര്‍ക്കിഅമേരിക്ക ബന്ധം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ആദ്യത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയുടെ ക്ഷണം സ്വീകരിച്ചതായി അമേരിക്കയും പ്രതികരിച്ചു.
സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനാ പിന്‍മാറ്റം തുര്‍ക്കിയുമായി സഹകരിച്ചാണെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റ് തുര്‍ക്കി സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനം. അടുത്ത വര്‍ഷം ആദ്യത്തോടെ സന്ദര്‍ശനമുണ്ടാകുമെന്നാണ് സൂചന.
തുര്‍ക്കി ഭീകരവാദികളായി കാണുന്ന കുര്‍ദ് സായുധ സംഘങ്ങള്‍ക്കുള്ള അമേരിക്കന്‍ പരിശീലനം, തുര്‍ക്കി വിമതന്‍ ഫതഹുല്ല ഗുലന് അമേരിക്ക നല്‍കുന്ന സംരക്ഷണം, ഭീകര ബന്ധമാരോപിച്ച് തുര്‍ക്കി തടവിലാക്കിയിരുന്ന അമേരിക്കന്‍ പാസ്റ്ററുടെ ജയില്‍ വാസം, തുര്‍ക്കിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഖിയുടെ കൊലയാളികളോട് അമേരിക്ക പുലര്‍ത്തുന്ന മൃദു സമീപനം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ പെട്ടെന്ന് സൗഹൃദം പൊട്ടിമുളച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല