പതിനാറുകാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപികയെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. 33കാരിയാ താര ഡ്രിസ്കോള്‍ എന്ന സ്കൂള്‍ അധ്യാപികയാണ് വിദ്യാര്‍ഥിയെ പീഡിപ്പിയ്ക്കുകയും പീഡനരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്.
ക്യാമ്പസ് മാഗ്നറ്റ് ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ താര മാര്‍ച്ച് 19നാണ് ലോങ് ഐലന്‍ഡിലെ ലിന്ബ്രൂക്കിലുള്ള കാപ്രി ഹോട്ടലില്‍ വെച്ച് വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
ഇതേ സ്കൂളിലെ വിദ്യാര്‍ഥി തന്നെയാണ് അധ്യാപികയുടെ പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരമാണ് താരയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങിയ താരയ്ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുമാണ് കേസെടുത്തിരിയ്ക്കുന്നത്.
അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍ അധ്യാപകവൃത്തിയില്‍ നിന്നും ഇവരെ താത്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല