സ്വന്തം ലേഖകന്‍: ആരുടെ കുഞ്ഞാലി മരക്കാരാണ് ഉഗ്രന്‍! സമൂഹ മാധ്യമങ്ങളില്‍ വാശിയേറിയ ആരാധക മത്സരത്തിന് വഴിയൊരുക്കി രണ്ട് ചിത്രങ്ങള്‍. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപന വേള മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടേത് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാരുടെ ക്യാരക്ടര്‍ ലുക്ക് ഹിറ്റായിരുന്നു. എന്നാല്‍ ആ പ്രൊജക്റ്റിനു പകരം ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് പ്രിയദര്ശന് മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ആണ്. മോഹന്‍ലാലിന്റെ കുഞ്ഞാലിയുടെ ക്യാരക്ടര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് വരച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്
എന്നാല്‍ മരക്കാറിന്റെ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടതോടെ ഏട്ടന് ഫാന്‍സ് ആവേശത്തിലാണ്. നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആ വേഷം ചേരുന്നത് മോഹന്ലാലിനാണെന്നാണ് ഇവരുടെ പക്ഷം.എന്നാല്‍ സിനിമാ പ്രേമികളും കൂടുതലായി കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ മരയ്ക്കാറിന് വേണ്ടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേര് അഭിപ്രായങ്ങളുമായി ഇതിനോടകം തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല