1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2018

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഇന്തൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സൂനാമി മൂലം മരിച്ചവരുടെ എണ്ണം 429 ആയി. 1,400 പേര്‍ക്കു പരുക്കേറ്റു. 128 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. 16,000 പേരെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയില്‍ വിവിധ ക്രിസ്തീയ സഭകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ വേണ്ടെന്നുവച്ചു. പകരം പള്ളികളില്‍ സൂനാമി മൂലം അപകടത്തിലായവര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. പട്ടാള സംഘങ്ങളും സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും മൃതദേഹങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

വീടുകളുടെ നഷ്ടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പരിശീലനം ലഭിച്ച നായകളെയടക്കം ഉപയോഗപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ തെരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് ശുദ്ധജലവും മരുന്നും ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണു സുനാമിയുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.