സ്വന്തം ലേഖകന്‍: മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്ലറിന് താഴെയും വിമര്‍ശനമുണ്ട്.
സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് രമേഷ് അരവിന്ദ്. കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന് പറഞ്ഞു. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്വീന്‍. വികാസ് ബാലാണ് ചിത്രം ഒരുക്കിയത്. 12 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിയിലേറെ നേടി. മാത്രമല്ല സിനിമാ പ്രേമികളുടെയും നിരൂപകരുടെയും കയ്യടി വാങ്ങുകയും ചെയ്തു.
മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല