സ്വന്തം ലേഖകന്‍: സംവിധായകന് ബോബന് സാമുവലും നടി വരദയും മുഖ്യവേഷങ്ങളില്‍ എത്തിയ ‘ഒരുത്തി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘വേശ്യ വേശ്യയുടെ പണിയെടുത്താല്‍ മതി’യെന്ന് പറയുന്ന ഇടപാടുകാരന് മുന്നില്‍ തനിക്കും ഒരു ചരിത്രമുണ്ടെന്ന് മനസ്സിലാക്കികൊടുക്കുന്ന വേശ്യയുടെ കഥയാണ് ‘ഒരുത്തി’. ആ ചരിത്രം പക്ഷേ ഇടപാടുകാരന്റെ ഇന്നലെകള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി കൂടി ആവുന്നിടത്താണ് 10 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ശ്രദ്ധേയമായിരിക്കുന്നത്.
വേശ്യക്കും എല്ലാ മനുഷ്യരുടേയും പോലെ വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ ആഘോഷ് വൈഷ്ണവം ‘ഒരുത്തി’യിലൂടെ പറയുന്നത്. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറും സിനിമാട്ടോഗ്രാഫറുമാണ് ആഘോഷ് വൈഷ്ണവം. സംവിധാനത്തിന് പുറമേ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നതും ആഘോഷാണ്.
ഗായത്രി അയ്യര്‍ സംഗീത സംവിധാനവും വിഘ്നേശ് എഡിറ്റിംഗും മനോജ് ഗ്രീന്‍വുഡ്സ് കലാസംവിധാനവും നരസിംഹസ്വാമി മേക്കപ്പും സൂര്യവിഷ്ണു വസ്ത്രാലങ്കാരവും ഷിജിത് ഷാജഹാന് സ്റ്റില്‍സും ചെയ്തിരിക്കുന്നു. വിംഗിള്‍സ് ചാനല്‍ ആണ് ഒരുത്തി യൂട്യൂബില്‍ പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല