തെന്നിന്ത്യന്‍ സിനിമാലോകത്ത് നടിയും ഗായികയുമായി പെരുമ നേടിയ മംമ്ത മോഹന്‍ദാസ് വിവാഹിതയാവാന്‍ ഒരുങ്ങുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടിയുടെ കുടുംബാംഗങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് വെറും ഗോസിപ്പല്ല, വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അധികം വൈകാതെ നടി തന്നെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബജീവിതത്തിലേക്ക് കടക്കുംമുമ്പ് മനസ്സിനിഷ്ടപ്പെട്ട സിനിമകളില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഈ മലയാളി താരമത്രേ. അടിപൊളി പാട്ടുകളിലൂടെ തമിഴകം കീഴടക്കിയ മംമ്ത ഇപ്പോള്‍ ഏതാനും തമിഴ് സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
ഗൗതം മേനോന്റെ അസോയേറ്റായിരുന്ന മഗിഷ് സംവിധാനം ചെയ്യുന്ന തടൈയാരെയ് താക്കയാണ് ഇതിലൊരു സിനിമ. തുടര്‍ച്ചയായി 30 ദിവസത്തെ ഡേറ്റാണ് ഈ സിനിമയ്ക്കായി നടി നല്‍കിയിരിക്കുന്നത്. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയിലേതെന്ന് മംമ്ത പറയുന്നു.
എന്തായാലും വിവാഹത്തിന് ശേഷം സിനിമയോട് മംമ്ത വിട പറയുമോയെന്ന കാര്യത്തിലൊന്നും യാതൊരു വ്യക്തതയുമില്ല. എന്തായാലും മംമ്ത തന്നെ ഇക്കാര്യങ്ങളില്‍ ഉടന്‍ വിശദീകരണം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല