ബെന്നി മാവേലി
ഗാഡിയന്‍ അസോസിയേറ്റ്സ് സ്പോണ്സര് ചെയ്യുന്ന ഒന്നാമത് ഇന്റസ് പ്രീമിയര്‍ ലീഗില്‍ ആതിഥേയ ടീം ആയ ഇന്റസ് കോബ്രാസിനെ തകര്‍ത്ത് ജോര്‍ജ് എലിയട്ട് നൈനീട്ടനെയും നോട്ടിന്‍ഹാം ക്രിക്കറ്റ് ക്ലബിനെയും അട്ടിമറിച്ച സന്തോഷിന്റെ ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ലബ് ഇന്റസ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. ഞായറാഴ്ച ഇന്റസ് കോബ്രാസിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചുനടക്കുന്ന സെമി ഫൈനലിലെ വിജയികള്‍ ഫൈനലില്‍ ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ലബുമായി ഏറ്റുമുട്ടും.
വിജയികള്‍ക്കു ഒന്നാം സമ്മാനം നല്‍കുന്നത് ട്രാവല്‍ വിഷന്‍ 501പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനാര്‍ഹരാകുന്ന ടിമിന് ഇഞ്ച്വറി ക്ലെം സൊല്യൂഷന് നല്കുന്ന 251പൗണ്ട് ക്യാഷ് അവാര്‍ഡും മുപ്രാപള്ളിയില്‍ ബ്രദേഴ്സ് നല്കുന്ന ചിന്നമ്മാ ജോസ് മുപ്രാപള്ളില്‍ എവര്‍ റോളിംഗ് ട്രോഫിയും നല്കുന്നു. ബെസ്റ്റ് ബാറ്റ്സ്മാന് മെലഡി ഓര്‍ക്കസ്ട്ര, ലെസിസ്റ്റര്‍ നല്കുന്ന 51പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, ബെസ്റ്റ് ബൗളര്‍ക്ക് ശ്രുതി ഓര്‍ക്കസ്ട്ര ബര്‍മിങ്ങാം നല്കുന്ന 51പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ബെസ്റ്റ് ടീമിന് ഇന്റസ് കള്‍ച്ചറല്‍ അസോസിയേഷന് എവര്‍ റോളിംഗ് ട്രോഫിയും നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല