1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2018

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിയായി മൂന്നാമൂഴം; തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ബംഗ്ലാദേശില്‍ തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തെരഞ്ഞെടുക്കപ്പെട്ടു. ഹസീനയുടെ അവാമി ലീഗ് 350 അംഗ പാര്‍ലെമന്റില്‍ 281 സീറ്റുകള്‍ നേടിയിട്ടുണ്ട്. അവാമി ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയതിനേക്കാള്‍ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ച് മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശി നാഷണിലിസ്റ്റ് പാര്‍ട്ടിയ്ക്ക് വെറും ആറ് സീറ്റുകളാണ് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 151 സീറ്റുകളാണ് ബംഗ്ലാദേശില്‍ വേണ്ടത്.

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം പരിശോധിക്കുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ധാക്കയടക്കം എല്ലാ മേഖലകളിലും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്നാണ് ഉയരുന്ന ആരോപണം. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബാലറ്റ് പെട്ടികള്‍ പലയിടത്തും പൂര്‍ണമായും നിറഞ്ഞുവെന്നും ഭരണകക്ഷിയുടെ പോളിങ് ഏജന്റുമാരായിരുന്നു പോളിങ് ബൂത്തുകളില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നുമാണ് ഉയരുന്ന ആരോപണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 17 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം ആറു ലക്ഷം സൈനികരെയാണ് തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരുന്നത്. രാജ്യത്തിന്റെ എല്ലാഭാഗത്തും വോട്ടെടുപ്പില്‍ അട്ടിമറി നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

ഷെയ്ക്ക ഹസീനയുടെ അവാമി ലീഗ് അനുയായികളും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി അംഗങ്ങളും തമ്മില്‍ നടന്ന ഏറ്റമുട്ടലിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്. അവാമി പാര്‍ട്ടി നയിക്കുന്ന ഗ്രാന്‍ഡ് അലൈന്‍സും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.