ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റ് വാങ്ങിയ ഇന്ത്യ പരമ്പരയിലെ ശേഷിച്ച മത്സരത്തില്‍ ശക്തമായി തിരിച്ച് വരുമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു.
പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. പരമ്പര 2-2ന് സമനിലയിലാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സഹീര്‍ ഖാന്റെ സേവനം ലഭ്യമല്ലാത്തത് ടീമിന് വെല്ലുവിളി ഉയര്‍ത്തും. എങ്കിലും ടീം ഇന്ത്യക്ക് വിജയിക്കാനാകും. സഹീര്‍ ഖാന്റെ അഭാവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മറ്റുള്ള ബൗളര്‍മാര്‍ ശ്രമിക്കണം.
ആദ്യരണ്ട് ടസ്റ്റ്ിലെ തോല്‍വിയോടെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിങ്ങ് ധോണിയെയും ഗാംഗുലി പ്രശംസിച്ചു.
ധോണി നല്ല ക്യാപ്റ്റനാണ്. ഇന്ത്യയെ നയിക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ല. ടീം വിജയിക്കുമ്പോള്‍ ക്യാപ്റ്റനെ പ്രശംസിക്കുകയും തോല്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സാധാരണയാണ്. ധോണിക്ക കുറച്ച് കൂടി സമയം നല്‍കേണ്ടതുണ്ട്. ഗാംഗുലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല