സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു മുമ്പ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാനുള്ള ഓട്ടത്തില്‍ ബ്രിട്ടീഷുകാര്‍; ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം ഇരട്ടിയായി. ബ്രെക്‌സിറ്റ് ഹിതപരിശോധനക്ക് ശേഷമാണ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായതെന്ന് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ച് 29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോകുന്നത്. അതിനായി ഹിതപരിശോധന നടന്നതാകട്ടെ 2016 ജൂണ്‍ 23ന്. അടുത്ത രണ്ട് വര്‍ഷം പരിവര്‍ത്തന കാലമാണ്. ഈ സമയത്ത് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കേണ്ട കരാറിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഈ മാസം 14നാണ് കരാറിന്‍മേലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടെടുപ്പ്.
2016 ജൂണിന് ശേഷം അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച ബ്രീട്ടിഷുകാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ലഭിക്കുന്ന അഞ്ച് പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നാല് പേരും ബ്രിട്ടീഷ് പൗരന്‍മാരാണ്. ഈ വര്‍ഷം രണ്ട് ലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ബ്രിട്ടനില്‍ നിന്ന് ലഭിച്ചതെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇതില്‍ 84855 അപേക്ഷകള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും 98544 അപേക്ഷകള്‍ ബ്രിട്ടനില്‍ നിന്നുള്ളതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല