സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്; വിവാദ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തുര്‍ക്കി ചാനല്‍. മൂന്നുപേര്‍ ചേര്‍ന്നു വലിയ അഞ്ച് സ്യൂട്ട്‌കേസുകള്‍ ഇസ്താംബുളിലുള്ള സൗദി കോണ്‍സല്‍ ജനറല്‍ ഓഫീസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് എഹാബര്‍ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടത്.
കൊലപ്പെടുത്തിയ ശേഷം ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ പല കഷണങ്ങളാക്കി ബാഗുകളില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിതെന്നു പേരു വെളിപ്പെടുത്താത്ത തുര്‍ക്കി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഹാബര്‍ ടെലിവിഷന്‍ ചാനല്‍ പറഞ്ഞു. ഒക്‌ടോബര്‍ രണ്ടിനാണ് ജമാല്‍ ഖഷോഗി സൗദി കോണ്‍സലേറ്റില്‍ കൊല്ലപ്പെടുന്നത്. എന്നാല്‍, ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല.
കോണ്‍സുലേറ്റില്‍നിന്ന് അല്‍പം അകലെയാണ് കോണ്‍സല്‍ ജനറല്‍ താമസിക്കുന്നത്. ഖഷോഗി ഒക്ടോബര്‍ രണ്ടിനു കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടെന്നു സൗദി സമ്മതിച്ചെങ്കിലും മൃതദേഹം എന്തു ചെയ്തു എന്ന് വ്യക്തമല്ല. :സൗദി കോണ്‍സലേറ്റില്‍ കൊല്ലപ്പെട്ട ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണെന്ന അവകാശവാദത്തോട് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല