സ്വന്തം ലേഖകന്‍: പുതുവര്‍ഷരാവില്‍ മാഞ്ചസ്റ്റര്‍ വിക്ടോറിയ റെയില്‍വേ സ്റ്റേഷനിലെ കത്തിയാക്രമണം; ഒരാള്‍ പിടിയില്‍; ഭീകരബന്ധം സംശയിക്കുന്നതായി സൂചന നല്‍കി അധികൃതര്‍; സംഭവത്തില്‍ ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി കത്തിയാക്രമണത്തില്‍ പോലീസുകാരനടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഭീകരാക്രമണമെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് തീവ്രവാദവിരുദ്ധ സേനയെ അന്വേഷണം ഏല്പിക്കുകയായിരുന്നു.
നഗരഹൃദയത്തിലെ വിക്ടോറിയ സ്റ്റേഷനില്‍ ധാരാളം യാത്രക്കാരുടെ മധ്യത്തിലായിരുന്നു ആക്രമണം നടന്നത്. അന്പതിനു മുകളില്‍ പ്രായമുള്ള പുരുഷനും സ്ത്രീയുമാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീയുടെ മുഖത്തും അടിവയറ്റിലും പുരുഷന്റെ അടിവയറ്റിലും കുത്തേറ്റു. തോളത്തു കുത്തേറ്റ പോലീസുകാരന്‍ ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല