1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2019

സ്വന്തം ലേഖകന്‍: പൊതുമാപ്പിലൂടെ യുഎഇ ഭരണകൂടം വേണ്ടെന്ന് വച്ചത് ഭീമമായ തുകയുടെ പിഴ; പൊതുമാപ്പ് വിജയമെന്ന് വിലയിരുത്തല്‍. അനധികൃത താമസക്കാരില്‍ 88 ശതമാനം പേര്‍ പൊതുമാപ്പ് പ്രയോജനെപ്പടുത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ‘പദവി ശരിയാക്കി സ്വയം സംരക്ഷിക്കൂ’ എന്ന പ്രമേയം മുന്‍നിര്‍ത്തി ആഗസ്റ്റ് ഒന്നിനായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. ഡിസംബര്‍ 31 വരെ അഞ്ചു മാസത്തേക്കായിരുന്നു പൊതുമാപ്പ് കാലാവധി. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് പൊതുമാപ്പ് കൂടുതല്‍ പ്രയോജനപ്പെടുത്തിയത്. ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍.

പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെട്ട പൊതുമാപ്പിന് മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചതെന്ന് ഫെഡറല്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി അറിയിച്ചു. അനധികൃതമായി തങ്ങുന്നവര്‍ക്ക് താമസം നിയമവിധേയമാക്കി തുടരാനോ ശിക്ഷ കൂടാതെ രാജ്യംവിടാനോ വേണ്ടി അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ പകുതിയേലേറെ പേരും പദവി ശരിയാക്കി രാജ്യത്ത് തന്നെ തുടരുകയായിരുന്നു.

ഇവരില്‍ ചിലര്‍ക്ക് യുഎഇയില്‍ പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കി.  ബാക്കിയുള്ളവരാണ് നാടുകളിലേക്ക് മടങ്ങിയത്. വിസാ കാലാവധി പൂര്‍ത്തീകരിച്ചവര്‍ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചവര്‍ തുടങ്ങി പല വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വീണ്ടും യു.എ.ഇയില്‍ തിരിച്ചെത്താനും പൊതുമാപ്പ് അവസരം ഒരുക്കി. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രണ്ടു വര്‍ഷത്തിനുശേഷമേ യുഎഇയില്‍ തിരിച്ചെത്താന്‍ സാധിക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.