Thomas K Antony: മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്വെന്ഷന് ജനുവരി 19 ന് ലണ്ടനില്‍ ഫാ നോബിള്‍ നയിയ്ക്കും. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്വെന്ഷന് ജനുവരി 19ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ. പാമേഴ്സ്ഗ്രീന്‍ സെന്റ് ആന്‍സ് സ്കൂള്‍ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.
സെഹിയോന്‍ അട്ടപ്പാടി ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ധ്യാന ഗുരുവായ ഫാ നോബിള്‍ ജോസഫ് ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ബര്‍മിങ്ഹാം രൂപതയുടെ ട്രഷററും സെഹിയോന്‍ യുകെ ട്രസ്റ്റിയുമായ ഡിക്കന് ഡേവിഡ് പാമറും തിയോളജിയനും കത്തോലിക്ക മത അധ്യാപകനുമായ ജിറ്റോ ഡേവിഡും വചന പ്രഘോഷണം നയിക്കും.
ഉച്ചയ്ക്ക് 1.30 ന് ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവസ്തുതി, ആരാധന, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും വൈകീട്ട് ആറുമണിയ്ക്ക് അവസാനിക്കും. വ്യക്തിപരമായി പ്രാര്‍ത്ഥിക്കുവാന്‍ സ്പിരിച്ച്വല്‍ ഷെയറിങ് ഉണ്ടായിരിക്കും .
കണ്വെന്ഷന് ഹാളിന്റെ അഡ്രസ്
സെന്റ് ആന്‍സ് കാതലിക് ഹൈ സ്കൂള്‍
6 ഓക്ത്രോപ് റോഡ്, പാമേഴ്സ് ഗ്രീന്‍, ലണ്ടന്‍ N13 5TY
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ; 07903867625
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല