സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദിയുടെ കുതിപ്പ്; തൊട്ടുപിന്നില്‍ തുര്‍ക്കിയും യു.എ.ഇയും. ഈ വര്‍ഷം ആഭ്യന്തരോല്പാദനത്തില് ആറ് ദശാംശം നാല് ശതമാനം വളര്‍ച്ചയാണ് സൗദി പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് സൗദി സമ്പദ് വ്യവസ്ഥ ഈ നേട്ടം കൈവരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സൗദി അറേബ്യയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സമ്പവ്യവസ്ഥ. സൗദിയുടെ ആകെ ആഭ്യന്തരോല്പാദനം 78,400 കോടി ഡോളറാണ്. രണ്ടാമതുള്ള തുര്‍ക്കിയുടേത് 71,300 കോടി ഡോളര്‍. 43,200 കോടി ഡോളറാണ് മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയുടെ ആഭ്യന്തരോല്പാദനം.
യു.എ.ഇ യുടെ തൊട്ടുപിറകിലായി 43,000 കോടി ഡോളറുമായി ഇറാനുമുണ്ട്. ഏറ്റവും അവസാന സ്ഥാനത്തുള്ളത് യമനാണ്. 2800 കോടി ഡോളറാണ് യമന്റെ ആഭ്യന്തരോല്പാദനം. ഈ വര്‍ഷം ആഭ്യന്തരോല്പാദനത്തില് 6.4 ശതമാനം വളര്‍ച്ചയാണ് സൗദി പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല