Alex Varghese (ലണ്ടന്‍): സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ പ്രദേശത്തുള്ള മിഷന്‍ കേന്ദ്രങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ജനുവരി 6 ന് ഞായറാഴ്ച കരോള്‍ ഗാന മത്സരവും എം.സി.വൈ.എം. സുവര്‍ണ്ണ ജൂബിലി സമാപന ആഘോഷവും ക്രമീകരിച്ചിരിക്കുന്നു. ക്രോയിഡണിലെ സെന്റ്.എയ്ഡന്‍സ് ദേവാലയത്തിലാണ് വി.കുര്‍ബ്ബാനയും ആഘോഷ പരിപാടികളും ക്രമീകരിക്കപ്പെടുന്നത്.
ഞായറാഴ്ച 1.30 ന് ജൂബിലി ക്രോസിന് സ്വീകരണം നല്കും. വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള യുവതീയുവാക്കന്‍മാര്‍ ഇതില്‍ അണിചേരും.
മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എം.സി.വൈ.എം) രൂപീകൃതമായിട്ട് അന്‍പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഒരു വര്‍ഷം യുവജന വര്‍ഷമായി സഭ ആചരിച്ചു. ജൂബിലി ക്രോസിന്റെ സ്വീകരണത്തെ തുടര്‍ന്ന് അര്‍പ്പിക്കുന്ന വി.കുര്‍ബാനയ്ക്ക് സീറോ മലങ്കര കത്തോലിക്കാ സഭ യു കെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഫാ.ജോസഫ് മാത്യു വചന സന്ദേശം നല്കും.
തുടര്‍ന്ന് നടക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ടീം അംഗങ്ങള്‍ ദിവ്യ രക്ഷകന്റെ തിരു ജനനം വിളിച്ചോതുന്ന ഗാനങ്ങള്‍ ആലപിക്കും. കോയിഡോണ്‍ കേന്ദ്രമായിട്ടുള്ള സെന്റ്. പോള്‍സ് മലങ്കര കത്തോലിക്കാ മിഷനാണ് കരോള്‍ ഗാന മത്സരത്തിനും ജൂബിലി ആഘോഷങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നത്. വി.കുര്‍ബാനയിലും കരോള്‍ ഗാന മത്സരത്തിലും പങ്കെടുക്കുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി 07886888325
ലിജോ 07405389956
ദേവാലയത്തിന്റെ വിലാസം:
ST. AlDAN’ S CHURCH,
PORTNALLS,
COULSDON,
CR5 3DD.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല