1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2019

സ്വന്തം ലേഖകന്‍: റോബോട്ടുകളുടെ സഹായത്തോടെ 600 ഓളം വര്‍ഷം പഴക്കമുള്ള പള്ളി മാറ്റി സ്ഥാപിച്ച് തുര്‍ക്കി; വീഡിയോ കാണാം. ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണില്‍ നിന്നാണ് അയ്യൂബി മസ്ജിദ് റോബോട്ടുകളുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിവെച്ചത്.

തുര്‍ക്കിയിലെ നാലാമത്തെ വലിയ ഡാമായ ‘ഇലീസ്യൂ ഡാം’ കരകവിയുന്നതിലൂടെ ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണ്‍ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുള്ളതിനാലാണ് പുതിയ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിച്ചത്. മാറ്റുന്നതിന് മുമ്പേ മസ്ജിദ് മൂന്ന് ഭാഗങ്ങളായി മുറിഞ്ഞ് പോയിരുന്നു. അതിനാല്‍ തന്നെ പള്ളിയുടെ ഭാഗങ്ങള്‍ ഓരോന്നായാണ് റോബോട്ടുകള്‍ കൊണ്ടുപോയത്.

പള്ളിയുടെ അവസാനത്തെ 2500 ടണ്‍ വരുന്ന ഭാഗമാണ് ഈ അടുത്ത് ഹൊസാന്‍ കെയ്ഫിലെ പുരാതന ടൗണില്‍ നിന്നും ഹൊസാന്‍ കെയ്ഫിലെ തന്നെ ന്യൂ കള്‍ച്ചറല്‍ പാര്‍ക്ക് ഫീല്‍ഡിലെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തേക്ക് റോബോട്ടുകളുടെ സഹായത്തോടെ മാറ്റിവെച്ചത്. മറ്റു രണ്ട് ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ചിരുന്നു. 300 ലധികം ചക്രങ്ങളുള്ള വാഹനമുപയോഗിച്ച് റോബോട്ടുകളാണ് മസ്ജിദ് മാറ്റി സ്ഥാപിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.