പ്രെസ്റ്റണ്: യു.കെയിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടക കേന്ദ്രമായ പ്രെസ്റ്റണിലെ ലേഡി വെല്ലിന് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തി നിര്‍ഭരം കൊണ്ടാടുന്നു. കത്തോലിക്കാ സഭയുടെ കടമുള്ള ദിനവും, മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ ദിവസമായി ആഘോഷിക്കുന്നതുമായ ആഗസ്റ്റ് 15ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന് ഫാ.തോമസ് കളപ്പുരയ്ക്കല്‍ തിരുനാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. ആഗസ്റ്റ് 15ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ സമൂഹബലി, ലദീഞ്ഞ് മാതൃരാജ്യ സ്വാതന്ത്ര്യ ദിന ആഘോഷവും തഥവസരത്തില്‍ നടത്തപ്പെടും. മാതൃ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സമാധാനത്തിനും, ഐശ്വര്യത്തിനും, ഭരണാധികാരികള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം സ്മരിക്കും.
നേര്‍ച്ച വിതരണത്തോടെ തിരുനാള്‍ സമാപിക്കും. സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ ഭക്തി പുരസ്സരം പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരേയും മരിക ഭക്തിയുടെ നിറവില്‍ സസ്നേഹം ക്ഷണിക്കുന്നതായി ചാപ്ലിന് റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ അറിയിക്കുന്നു.
ലേഡി വെല്‍ ഷ്രൈന്
പ്രസ്റ്റണ്‍, PR25RR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല