1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2011


ആവശ്യസാധനങ്ങളുടെ വിലയില്‍ വരെ വന്‍ വര്‍ദ്ധനവാണ് സമീപകാലത്തുണ്ടായ ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ഉണ്ടായിട്ടുള്ളത്, എന്നാല്‍ ഇപ്പോള്‍ അല്പം ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്, ബ്രിട്ടനില്‍ പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ടത്രേ! ടാര്‍മോയിലിനു ആഗോള മാര്‍ക്കറ്റില്‍ നേരിട്ട വില ഇടിവാണ് പെട്രോളിന് വില കുറയാന്‍ പ്രധാന കാരണമെങ്കിലും സ്റ്റാന്‍ഡേര്‍ഡ്‌ ആന്‍ഡ്‌ പൂര്‍ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റ് താഴ്ത്തിയതും ഇതിനു കാരണമായിട്ടുണ്ട് ഇതേ തുടര്‍ന്ന് ക്രൂഡ് ഓയലിന് 3 ശതമാനം വിലയിടിഞ്ഞ് ബാരലിന് 105 യുഎസ് ഡോളര്‍ ആണിപ്പോള്‍ വില ഇത് ഏതാണ്ട് 64 പൌണ്ട് വരും.

ആസ്ഡായാണ് തങ്ങളുടെ പെട്രോളിന്റെ വില കുറയ്ക്കുമെന്ന കാര്യം ആദ്യം പുറത്തു വിട്ടിരിക്കുന്നത്, അവരുടെ 188 പെട്രോള്‍ പമ്പുകളില്‍ ബുധനാഴ്ച മുതല്‍ ലിറ്ററിന് 2 പെന്‍സ് വില കുറയും. മറ്റു സൂപ്പര്‍ മാര്‍ക്കറ്റുകളും ഇത് പിന്തുടരാനാണ് സാധ്യത. എന്നിരിക്കിലും AA കഴിഞ്ഞ ഞായറാഴ്ച പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ പെട്രോളിന് ശരാശരി 136 .5 പെന്‍സ് വിലയുണ്ട്‌ ഇത് കഴിഞ്ഞ മേയില്‍ ഉണ്ടായിട്ടുള്ള റെക്കോര്ഡ് വിലയില്‍ നിന്നും ഒരു പെന്നി മാത്രമാണ് കുറവ്, ഡീസലിന് ലിറ്ററിന് 140 പെന്‍സില്‍ അധികമാണ് നിലവിലുള്ള വില.

ഇതിനു മുന്‍പ് ജൂണിലായിരുന്നു പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടായത്. എഎ യുടെ പൊതുകാര്യ വിഭാഗ തലവനായ പോള്‍ വാട്ടേര്‍സ് ആസ്ഡായുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു എങ്കിലും വൈകാതെ തന്നെ ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു സൂചനയും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വില കുറച്ചില്‍ അധിക കാലം നില നില്‍ക്കാന്‍ സാധ്യതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.