സ്വന്തം ലേഖകന്‍: കിം ജോങ് ഉന്‍ ചൈനയില്‍; രഹസ്യ ചര്‍ച്ചയും ജന്മദിനാഘോഷവും കഴിഞ്ഞ് മടക്കം. യുഎസ് – ഉത്തര കൊറിയ രണ്ടാം ഉച്ചകോടി ഉടനെയുണ്ടാകുമെന്ന സൂചന നല്കി, ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും ചൈനയില്‍. ഉത്തര കൊറിയയുടെ പച്ചയും മഞ്ഞയും ചായമടിച്ച ട്രെയിന്‍ അതിര്‍ത്തി കടന്നു ബെയ്ജിങ്ങിലേക്കു നീങ്ങുന്നതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ചൈനയും ഉത്തര കൊറിയയും കിമ്മിന്റെ സന്ദര്‍ശനവിവരം സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂണില്‍, ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ആമുഖ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സിംഗപ്പൂരി!ല്‍ നടത്തിയ ആദ്യ ഉച്ചകോടിക്കു കിം പോയത്. ഉച്ചകോടിക്കു ശേഷവും കിം ചൈനയിലെത്തി. ഭാര്യ റി സോള്‍ജുവുമൊത്തു തിങ്കഴാഴ്ച ചൈനയിലെത്തിയ കിമ്മിന്റെ 36 മത് ജന്മദിനം ഇന്നലെയായിരുന്നു.
ജന്മദിനാഘോഷവും കഴിഞ്ഞേ അദ്ദേഹം നാട്ടിലേക്കു മടങ്ങൂ എന്നാണ് റിപ്പോര്‍ട്ട്. യുഎസുമായും ദക്ഷിണ കൊറിയയുമായും നയതന്ത്ര ചര്‍ച്ചകള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കിം യോങ് ചോളും സംഘത്തിലുണ്ട്. കിമ്മിന്റെ ജന്മദിനം എന്നാണെന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടില്ലായിരുന്നു. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസാണ് ജനുവരി എട്ട് കിമ്മിന്റെ 35 ആം ജന്മദിനമാണെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല