Jijo Arayathu: സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ ലണ്ടന്‍ റീജിയണിലെ St John Maria Vianney Mission നിലവില്‍ വന്നു. ജനുവരി 13 നു 3 മണിക്ക് Fr സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ St Cecilia ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് ചീമ് വികാരി Fr Rob , ബഹു സിസ്റ്റേഴ്സ്, Morden , Tolworth , Thornton Heath ഇടങ്ങളിലെ നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു.
വിശ്വാസ പരിശീലനത്തിലൂന്നിയ ഒരു മിഷന്റെ ആവശ്യകതയെ പറ്റി ഫാ. സാജു സംസാരിച്ചു. കുട്ടികളുടെ വേദപാഠ ക്ളാസുകള്‍ക്കും ഇതിനോട് സംബന്ധിച്ച് തുടക്കം കുറിച്ചു. അഡ്ഹോക് കമ്മറ്റി ഭാരവാഹികള്‍ക്കും, വേദ പാഠ പരിശീലകര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. http://johnviannesyyromalabar.co.uk/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല