ടെസ്‌കോ വിവിധ സാധനങ്ങള്‍ ഇംഗ്ലണ്ടിലേതിനേക്കാള്‍ വിലകുറച്ച് സ്‌കോട്‌ലന്‍ഡില്‍ വില്കുകയാണെന്ന് ആരോപണം. കഴിഞ്ഞ മൂന്നാഴ്ചയായി ഏതാണ്ട് 800 സാധനങ്ങള്‍ക്ക് സ്‌കോട്‌ലന്‍ഡില്‍ ഇംഗ്ലണ്ടിലേതിനേക്കാള്‍ ശരാശരി അഞ്ചു ശതമാനം വിലക്കുറവിലാണു വില്ക്കുന്നതെന്നും ഇത് ദേശീയ വില നയത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു മനപ്പൂര്‍വമല്ലെന്നും ഒരു സാങ്കേതികപ്പിഴവാണെന്നുമാണ് ടേസ്‌കോ പറയുന്നത്.
ലണ്ടനില്‍ 1.03 പൗണ്ടിനു വില്കുന്ന ഒരു പായ്ക്കറ്റ് കോട്ടണ്‍ വൂള്‍ പാഡിന് എഡിന്‍ബറോയില്‍ 29 പെന്‍സ് മാത്രമാണു വില! 70 ശതമാനത്തിന്റെ വിലവ്യത്യാസമാണ് ഇവിടെ. ഫിലിപ്പോ ബെരിയോ ഒലിവ് ഓയിലിന് ഈസ്റ്റ് ലണ്ടനിലേതിനേക്കാള്‍ 13% വിലക്കുറവാണ് എഡിന്‍ബര്‍ഗില്‍. യംഗ് ഒറിജിനല്‍ ഓഷ്യന്‍ പൈക്ക് ഇംഗ്ലണ്ടില്‍ രണ്ടു പൗണ്ടാണെങ്കില്‍ സ്‌കോട്‌ലന്‍ഡില്‍ 1.50 പൗണ്ടാണു വില. ഇതു മന:പ്പൂര്‍വമല്ലെന്നും സ്‌കോട്‌ലന്‍ഡിലെ ചില സ്‌റ്റോറുകളില്‍ തീരെ ചെറിയ വ്യത്യാസത്തിനു ചിലസാധനങ്ങള്‍ വിറ്റത് സാങ്കേതികപ്പിഴവാണെന്നും ടെസ്‌കോയുടെ വക്താവ് പറഞ്ഞു. അവിടെ ഉടനേതന്നെ ഇംഗ്ലണ്ടിലേതിനു തുല്യമായ വില ഈടാക്കുമെന്ന് വക്താവ് സൂചിപ്പിച്ചു.
എന്നാല്‍, ഓരോ സ്ഥലത്തും ഓരോ വില ഈടാക്കാനുള്ള നീക്കത്തിന്റെ പരീക്ഷണമാണ് ഇതെന്ന് ഒരു എതിര്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്ന്‍ ആരോപിച്ചു. വിവിധ നഗരങ്ങളില്‍ വ്യത്യസ്ത വില ഏര്‍പെടുത്തില്ലെന്ന് 2000ല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സമ്മതിച്ചിരുന്നതാണ്. വരുമാനം കുറഞ്ഞവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ വില്ക്കാന്‍ ഇതുവഴി കഴിയാതെ വരും. സ്‌കോട്‌ലന്‍ഡില്‍ ദന്ത പരിശോധന, കണ്ണു പരിശോധന, മരുന്ന് എന്നിവ സൗജന്യമാണ്. സര്‍വകലാശാല ട്യൂഷന്‍ ഫീസ് ഇംഗ്ലണ്ടിലേതു പോലെ ഇല്ല. ഇപ്പോള്‍ വിലക്കുറവും അവരെ തേടിയെത്തിയിരിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല