ലണ്ടന്‍: മറ്റൊരു സാമ്പത്തികമാന്ദ്യകാലം വരുന്നതിന്റെ സൂചനയായി ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്ദര്‍ കാണുന്ന അമേരിക്കന്‍ പതനം ബ്രിട്ടണെ ബാധിച്ചുതുടങ്ങി. ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നായ എഫ്റ്റിഎസ്ഇ പതനത്തില്‍ റെക്കോര്ഡിട്ടുവെന്നാണ് ഏറ്റവും പുതിയ വിവരം. ചരിത്രത്തിലാദ്യമായിട്ടാണത്രേ ഇത്രയും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നത്. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ aaaയില്നിന്ന് തരംത്താഴ്ത്തിയ ഉടനെ ഏതാണ്ട് നൂറ് പോയിന്റാണ് എഫ്റ്റിഎസ്ഇക്ക് നഷ്ടമായത്. ഉയര്‍ന്ന ഷെയറുകളില്‍നിന്ന് 178 പോയിന്റ് നഷ്ടമാകുകയും ചെയ്തു.
ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പോയിന്റായ 5068.95നാണ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് ക്ലോസ് ചെയ്തത്. എഫ്റ്റിഎസ്ഇയുടെ ഇരുപത്തിയേഴ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ പോയിന്റില്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നത്. aaa ക്രെഡിറ്റ് റേറ്റിംഗില്നിന്ന് അമേരിക്കയെ തരംത്താഴ്ത്തിയതിനെത്തുടര്ന്നാണ് ഇപ്പോഴത്തെ ഈ സംഭവവികാസം ഉണ്ടായിരിക്കുന്നതെന്ന് എഫ്റ്റിഎസ്ഇയുടെ വക്താവ് അറിയിച്ചു.
അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് ലഭിക്കുന്ന തിരിച്ചടിയുടെ ഒരു പങ്ക് ബ്രിട്ടീഷ് സമ്പത്ത് വ്യവസ്ഥയ്ക്കും ലഭിക്കുമെന്ന് ഉപഭോക്താവ് കരുതുന്നതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്ന് കരുതപ്പെടുന്നു. അമേരിക്കയെ തരംത്താഴ്ത്തിയതിന് പിന്നാലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇറ്റാലിയന്‍, സ്പാനീഷ് കടപത്രങ്ങളില്‍ പണം നിക്ഷേപിച്ചിരുന്നു.
ഇരുരാജ്യങ്ങളുടെയും കടം വാങ്ങല്‍ തുക കുറയ്ക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ബ്രിട്ടണിലെ നൂറ് വന്‍ കമ്പനികളുടെ നിക്ഷേപത്തില്നിന്നായി 150 ബില്യണ്‍ പൗണ്ടാണ് നഷ്ടമായിരിക്കുന്നത്. മില്യണ്‍ കണക്കിന് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല