സ്വന്തം ലേഖകന്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററെ സന്ദര്‍ശിച്ച് കോഹ്ലിയും അനുഷ്കയും; ഫോട്ടോയില്‍ നിന്ന് അനുഷ്കയെ വെട്ടി ആരാധകര്‍. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ചരിത്ര നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ ടീം മടങ്ങുന്നതിന് മുമ്പ് 2019 ലെ ഗ്രാന്‍ഡ് സ്ലാം മത്സരങ്ങള്‍ കാണാന്‍ കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മ്മയുമെത്തി.
മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരമാണ് ഇരുവരും കാണാനെത്തിയത്. ഇതിഹാസ താരം റോജര്‍ ഫെഡററെ ഇരുവരും നേരില്‍ കാണുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ് സ്ലാം ലക്ഷ്യമിട്ടാണ് ഫെഡറര്‍ ഇക്കുറി ഇറങ്ങുന്നത്.മത്സരത്തിന്റെയും ഫെഡറര്‍ക്കൊപ്പമുള്ള ചിത്രവും കോഹ്ലി തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
കോഹ്ലിക്കൊപ്പമുള്ള ചിത്രമാണ് അനുഷ്ക ട്വീറ്റ് ചെയ്തത്. ഓസീസ് മണ്ണില്‍ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന നേട്ടം കൈവരിച്ച വിരാട് കോഹ്ലിയുടെ ടീം ഏകദിന പരമ്പരയും സ്വന്തമാക്കിയാണ് മടങ്ങുന്നത്. ഓസീസ് മണ്ണില്‍നിന്നും മടങ്ങും മുന്‍പേ മെല്‍ബണില്‍ നടന്ന അവസാന ഏകദിനത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്റര്‍ ഹാന്‍ഡിലിലും മൂന്ന് ഇതിഹാസങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫെഡറര്‍ക്കൊപ്പം കോലിയും അനുഷ്കയും നില്ക്കുന്ന ചിത്രം അധികൃതര്‍ പങ്കുവെച്ചത്. ഫെഡറര്‍ക്കൊപ്പം കോലിക്കുമൊപ്പം അനുഷ്കയേയും ഇതിഹാസം എന്ന് വിശേഷിപ്പിച്ചത് ആരാധകര്‍ക്ക് അത്ര രസിച്ചില്ല. പലരും ഈ ചിത്രത്തില്‍ നിന്ന് അനുഷ്കയെ വെട്ടിമാറ്റി, ഇപ്പോള്‍ ഇതിഹാസങ്ങള്‍ എന്ന പേര് ശരിയായി എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല