സ്വന്തം ലേഖകന്‍: ഇതാര് ട്രോയിലെ ബ്രാഡ് പിറ്റോ! സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് സുനില്‍ ഷെട്ടി; മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍. മരയ്ക്കാറിലെ കഥാപാത്രത്തിലെ വേഷത്തിലുള്ള ഫോട്ടോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.
‘എന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തില്‍ നിന്നും,’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പടച്ചട്ടയണിഞ്ഞ് മുടിയും താടിയും നീട്ടിവളര്‍ത്തിയുള്ള താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഹോളിവുഡ് ചിത്രങ്ങളായ ട്രോയും തോറും ഒക്കെ ഓര്‍മ്മ വരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. തോര്‍ ഓഫ് ഇന്ത്യ എന്നും താരത്തെ വിശേഷിപ്പിക്കുന്നുണ്ട്.
പ്രിയദര്ശന് ചിത്രമായ ഹേരിഫേരിയാണ് സുനില്‍ ഷെട്ടിയുടെ അഭിനയജീവിതത്തിലെ പ്രധാന വഴിത്തിരിവായത്. മലയാളത്തില്‍ ഇതിനു മുമ്പു കാക്കക്കുയില്‍, കിലുക്കം കിലുകിലുക്കം, കളിമണ്ണ് എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി അദ്ദേഹം എത്തിയിരുന്നു. മരയ്ക്കാറിലൂടെയാണ് ഇപ്പോള്‍ താരം മലയാളത്തിലേക്ക് തിരിച്ചു വരുന്നത്.
മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, മധു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, അര്ജുന് സാര്‍ജ, പ്രഭു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സംവിധായകന് ഫാസില്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് മരയ്ക്കാറില്‍ അണിനിരക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല