1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2019

Biju L.Nadackal: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചുമതലയുള്ള റവ. ഡോ. ക്ലമന്റെ പാടത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാപ്ലിന്മാരായ റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, റവ. ഫാ. റോയി വട്ടക്കാട്ട് എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലേയും കൈക്കാരന്മാരും ഭക്തസംഘടനാ ഭാരവാഹികളും വൈദീകരും ഉള്‍പ്പെട്ട സോണല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയാണു അടുത്ത രണ്ടുവര്‍ഷക്കാലം ഡബ്ലിന്‍ സീറോ മലബാര്‍ സഭയെ നയിക്കുന്നത്.

2019-20 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി സിജോ കാച്ചപ്പള്ളി (ലൂക്കന്‍) ട്രസ്റ്റി സെക്രട്ടറിയായും, റ്റിബി മാത്യു (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) ട്രസ്റ്റി ഫിനാന്‍സ് ഇന്‍ ചാര്‍ജ്ജായും, ജോബി ജോണ്‍ (ഫിബ്‌സ്‌ബൊറൊ) ട്രസ്റ്റി സോണല്‍ കോര്‍ഡിനേറ്ററായും, ബിനുജിത്ത് സെബാസ്റ്റ്യന്‍ (ഇഞ്ചിക്കോര്‍) ജോയിന്റ് സെക്രട്ടറിയായും, ബിജു നടയ്ക്കല്‍ (ബ്രേ) പി. ആര്‍. ഓ. ആയും ജയന്‍ മുകളേല്‍ (താല), ലിജിമോള്‍ ലിജൊ (ബ്ലാഞ്ചര്‍ഡ്‌സ്ടൗണ്‍) എന്നിവര്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സികൂട്ടീവ് അംഗങ്ങളായി ജോസ് പള്ളിപ്പാട്ട് (സെന്റ്. ജോസഫ്, ബ്ലാക്ക്‌റോക്ക്), റോയി മാത്യു (ലൂക്കന്‍) ജോയ് തോമസ് (സോര്‍ഡ്) എന്നിവരെ തിരഞ്ഞെടുത്തു. ഗാര്‍ഡാവെറ്റിങ്ങിന്റെ ചുമതല സോണി ജോസഫ് (താല) തുടര്‍ന്നും നിര്‍വ്വഹിക്കും, ചൈല്‍ഡ് സേഫ്റ്റി ഓഫീസറുടെ ചുമതല ബെന്നി ജോണും (ബ്ലാഞ്ചര്‍ഡ് സ്ടൗണ്‍), ഓഫീസിന്റെ ചുമതല റൈന്‍ ജോസും (ഇഞ്ചിക്കോര്‍) നിര്‍വ്വഹിക്കും.

ജോണ്‍സണ്‍ ചക്കാലയ്ക്കലിന്റേയും, റ്റിബി മാത്യവിന്റേയും നേത്യത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഡബ്ലിനിലെ സഭയ്ക്ക് ആത്മീയവും ഭൗതീകവുമായി മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ഈ കാലഘട്ടത്തില്‍ ഒട്ടേറെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു, അതോടൊപ്പം ആത്മീയമായ ഒരു ഉണര്‍വ്വ് ഉണ്ടാക്കാനും സാധിച്ചു. സീറോ മലബാര്‍ സഭയ്ക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം ലഭിച്ചത് ഈ കാലഘട്ടത്തിലാണെന്നത് പ്രശംസാര്‍ഹമാണു. ഈ ഉയര്‍ച്ചയ്ക്ക് നേത്യത്വം നല്‍കിയ ബഹു വൈദീകര്‍ക്കും എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിശ്വാസ സമൂഹത്തിനു നേത്യത്വം നല്‍കുന്ന അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവിനും, ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ചെറിയാന്‍ വാരിക്കാട്ടച്ചനും, അയര്‍ലണ്ടിലെ നാഷണല്‍ കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായനും നന്ദിരേഖപ്പെടുത്തിയ യോഗം നാളിതുവരെ നയിച്ച എല്ലാ ചാപ്ലിന്മാരുടേയും, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടുവര്‍ഷം ചാപ്ലിന്മാരായിരുന്ന ജോസ് ഭരണികുളങ്ങര അച്ചന്റേയും, ആന്റണി ചീരാംവേലില്‍ അച്ചന്റേയും സേവനങ്ങളെ ഏറെ നന്ദിയോടെ അനുസ്മരിച്ചു.

P.R.O

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.