സ്വന്തം ലേഖകന്‍: ‘റോക്കട്ട്രി: ദി നമ്പി എഫക്ട്,’ പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി നടന് മാധവന്റെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം; മേക്കപ്പിനായി 14 മണിക്കൂര്‍! ഐ.എസ്.ആര്.ഓ ചാരക്കേസില്‍ അന്യായമായി ശിക്ഷിക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന റോക്കട്ട്രി ദി നമ്പി എഫ്ക്ട് എന്ന ചിത്രത്തിലാണ് നടന് ആര്. മാധവന്റെ വേഷപ്പകര്‍ച്ച.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാധവനാണ് നമ്പി നാരായണനായുള്ള തന്റെ വേഷപ്പകര്‍ച്ച പുറത്തു വിട്ടത്. 14 മണിക്കൂറാണ് താരം മേക്കപ്പിനായി ചെലവഴിച്ചത്. ’14 മണിക്കൂര്‍ മേക്കപ്പ് ചെയറില്‍. ആര് ആരാണെന്ന് പറയാമോ,’ എന്നായിരുന്നു മാധവന്റെ പോസ്റ്റ്.
നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. നമ്പി നാരായണനായി എത്തുന്ന മാധവന് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. സംവിധാന പങ്കാളിയായ ആനന്ദ് മഹാദേവന് പിന്മാറിയതോടെ മാധവന് സ്വന്തമായി ചിത്രം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1994ലാണ് വ്യാജ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ചാരക്കേസും അതിനു പിന്നിലെ രഹസ്യങ്ങളും അനാവരണം ചെയ്യുന്നതായിരിക്കും റോക്കട്ട്രി ദ നമ്പി ഇഫക്ട് എന്ന് മാധവന് നേരത്തെ പറഞ്ഞിരുന്നു. തമിഴ്, ഹന്ദി, ഇംഗ്ലീഷ് ഭാഷകളി ചിത്രം പ്രദര്‍ശനത്തിനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല