സ്വന്തം ലേഖകന്‍: ‘ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്; എന്നെ മമ്മൂട്ടിയാക്കിയത് നിങ്ങളും എന്റെ സംവിധായകരുമാണ്,’ ‘പേരന്‍പ്’ പ്രീമിയര്‍ ഷോ ചടങ്ങില്‍ മമ്മൂട്ടി; വൈറലായി വീഡിയോ. തമിഴ് ചിത്രം പേരന്‍പിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രീമിയര്‍ ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
എന്ത് കൊണ്ട് മമ്മൂട്ടിയെ പേരന്‍പിലേക്ക് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. എന്നെ മമ്മൂട്ടി ആക്കി മാറ്റിയത് നിങ്ങളും എന്റെ മുന്‍സിനിമകളുടെ സംവിധായകരുമാണ്. അല്ലാതെ എന്നെ ആര് അറിയാനാണ്. അതിനുശേഷമാണ് റാം എന്നെ തിരഞ്ഞെടുക്കുന്നത്. അതിനുള്ള ഓരോ ക്രെഡിറ്റും ഇവിടെയുള്ള സംവിധായകര്‍ക്കാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എസ്.എന്‍.സ്വാമി ജോഷി, സിബി മലയില്‍,കമല്‍, രഞ്ജിത്ത്, സത്യന്‍ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണന്‍, രണ്‍ജി പണിക്കര്‍, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിര്‍ഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിന്‍ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയന്‍, സംയുക്ത വര്‍മ്മ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പേരന്‍പിന്റെ പ്രത്യേക ഷോ കാണാന്‍ കൊച്ചിയില്‍ എത്തിയത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിക്ക് പുറമേ സാധന, അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റീലീസിനോടനുബന്ധിച്ച് അര്‍ധരാത്രി 12മണിക്ക് തമിഴ്‌നാട്ടില്‍ ഫാന്‍സ് ഷോ ചിത്രത്തിനായി നടത്തുന്നതും നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല