സ്വന്തം ലേഖകന്‍: ‘എല്ലാമൊരു സ്വപ്നം പോലെയാണ് തോന്നുന്നത്, എന്താണ് കഴിച്ചതെന്ന് ഓര്‍മയില്ല,’ മാര്‍പാപ്പയ്ക്കൊപ്പം ഒരു ഉച്ചഭക്ഷണം; പാനമ അപൂര്‍വ ഭാഗ്യം സ്വന്തമാക്കി മലയാളി. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് മലയാളിയായ ബെഡ്!വിനും ഓസ്ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചത്.
‘പനാമയുടെ തനതു വിഭവമാണ് കഴിച്ചതെന്ന് തോന്നുന്നു, ഏതായാലും രുചികരമായ ഭക്ഷണമായിരുന്നു. അതിനേക്കാള്‍ മാധുര്യമുള്ളതായിരുന്നു മാര്‍പാപ്പയുടെ സംസാരം. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. അദ്ദേഹത്തോട് എന്നാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് ചോദിച്ചു. അതിനായുള്ള കാത്തിരിപ്പിലാണ്, ഇന്ത്യയില്‍ ഉടനെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെക്കുറിച്ചും അദ്ദേഹത്തിന് അറിയാം,’ ബെഡ്വിന് ഒരു വിദേശ മാധ്യമത്തോടെ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഏറ്റവും വിനയമുള്ള ദൈവസ്നേഹത്തെക്കുറിച്ച് എപ്പോഴും ഓര്‍മിപ്പിക്കുന്ന വ്യക്തി,’ എന്നാണ് ബെഡ്വിന് മാര്‍പാപ്പയെക്കുറിച്ച് പറയാനുള്ളത്. ജീവിതവീഥികളിലെ തകര്‍ച്ചകളില്‍ പ്രത്യാശ കണ്ടെത്താന്‍ കഴിണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പാനമ സിറ്റിയിലെ സാന്റാ മരിയ ലാ അന്റിഗ ദൈവാലയത്തില്‍ സമര്‍പ്പിതര്‍ക്കുവേണ്ടി പ്രത്യേകം അര്‍പ്പിച്ച ദിവ്യബലില്‍ മുഖ്യകാര്‍മികത്വം വഹിക്കവെ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല