സ്വന്തം ലേഖകന്‍: യുഎസില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിച്ചു; അജ്ഞാത ഭാഷയില്‍ ചുവരെഴുത്തുകള്‍. യു.എസിലെ കെന്റക്കിയില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു.
ക്ഷേത്രത്തിലെ ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുകയും ചുമരുകള്‍ ചായമൊഴിച്ച് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. അജ്ഞാതഭാഷയില്‍ ചുമരെഴുത്തുകളും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ അറകള്‍ ശൂന്യമാക്കിയ നിലയിലാണ്. ആക്രമണത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് കൂടുതല്‍ കാവലേര്പ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോപോലീസ് വകുപ്പ് മേധാവി സ്റ്റീവ് കോണ്‍റാഡ് അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് സ്വാമിനാരായണ ക്ഷേത്രഭാരവാഹി രാജ് പട്ടേല്‍ പറഞ്ഞു.
വിശ്വാസത്തേയും ഹിന്ദുസമൂഹത്തേയും തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കെന്റക്കി സ്റ്റേറ്റ് പ്രതിനിധിയായ നിമ കുല്‍ക്കര്‍ണി പറഞ്ഞു. കെന്റക്കി പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥിയാണ് നിമ. തികച്ചും വിദ്വേഷപരമായ സംഭവമാണിതെന്ന് ലൂയിസ് വില്ലെ മേയര്‍ ഗ്രെഗ് ഫിഷര്‍ അറിയിച്ചു. സമത്വവും സാഹോദര്യവും പരസ്പര ബഹുമാനവും നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല