സ്വന്തം ലേഖകന്‍: ‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന് സീമാന്‍. രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കെന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സീമാന്റെ വിവാദ പരാമര്‍ശം.
ഇത്തരത്തില്‍ രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല. അഭിനയിക്കുന്നവരെ നടന്മാര് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയും ത്യാഗം ചെയ്യുന്നവരുമാണ് നേതാക്കള്‍. തിയേറ്ററുകളില്‍ മാത്രമാണ് നടന്മാര് തലൈവറാകുന്നതെന്നും രജനികാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുമ്പോള്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ചാനലുകളില്‍ പോലും രജനീകാന്തിനെ ഇത്തരത്തിലാണ് വിളിക്കുന്നത്. അത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇങ്ങനെ വിളിച്ച് നടക്കുന്നവരെ കൊല്ലുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ആണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു. രജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെയും സീമാന്‍ രംഗത്തെത്തിയിരുന്നു. രജനീകാന്തിന് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന സീമാന്റെ ചോദ്യം രജിനീകാന്ത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല