സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു; വേണ്ടി വന്നാല്‍ വെനസ്വേലയില്‍ യുഎസ് സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്. വേണ്ടിവന്നാല്‍ വെനസ്വേലയില്‍ പട്ടാളത്തെ ഇറക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മദൂരോയുമായുള്ള കൂടിയാലോചന വിസമ്മതിച്ചതിന് പിന്നാലെ വെനസ്വേലയില്‍ ഇടപെടുന്നതിനെകുറിച്ച് ട്രംപ് പറഞ്ഞത്.
പട്ടാള ഇടപെടല്‍ വേണ്ടിവന്നാല്‍ ആലോചിക്കും. അമേരിക്കന്‍ ചാനലായ സി.ബി.എസ്സിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. മദൂരോ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെന്നും താനത് നിരസിച്ചെന്നും പരിപാടിയില്‍ ട്രംപ് വിശദീകരിച്ചു.
ഇതിനിടെ വെനസ്വേലയുടെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്തുന്നതിനുമായി യൂറോപ്യന്ലാറ്റിനമേരിക്കന് രാജ്യങ്ങളും ഒരുമിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉറുഗ്വായുടെ തലസ്ഥാനമായി മോണ്ടെര്വിഡോയില് വെച്ചാണ് സംഘടിത രാജ്യങ്ങളുടെ ആദ്യ യോഗം.
ഇ.യുവില്‍ നിന്ന് ഫ്രാന്‍സ്, ജര്‍മനി,ഇറ്റലി നെതര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയിന്,യു.കെ, സ്വീഡന് എന്നിവരും ലാറ്റിനമേരിക്കയില്‍ നിന്ന് ബൊളീവിയ, കോസ്റ്ററീക്ക,ഇക്വഡോര്‍, ഉറുഗ്വായ് എന്നിവരും പങ്കെടുക്കും. രാജ്യത്ത് സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരിക, വെനസ്വേലയുടെ ഭാവി സുരക്ഷിതമാക്കുക, തെരഞ്ഞെടുപ്പ് നടത്തുക എന്നിവയാണ് സംഘടിത രാജ്യങ്ങളുടെ ലക്ഷ്യമെന്ന് ഉറുഗ്വായ് പ്രസിഡന്റ് ടബ്റെ വാസ്ക്വെസ് വ്യക്തമാക്കി.
അതേ സമയം ഉടന്‍ വെനസ്വലേയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുമെന്ന ഭീഷണിയുമായി ഫ്രാന്‍സ് രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല