സ്വന്തം ലേഖകന്‍: മല്ല്യ വരും! വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അനുമതി നല്കി. സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചിരുന്നു.
എന്നാല്‍ തീരുമാനത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ മല്ല്യയ്ക്ക് അവകാശമുണ്ട്. 2016 ഏപ്രിലില്‍ ആണ് സ്കോട്ലന്ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം മല്യയെ യു.കെ.യില്‍ അറസ്റ്റു ചെയ്തത്. ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യു.കെ.യിലെ കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നു. ഈ തീരുമാനമാണ് ബ്രട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.
വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല