സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ്: ഇയു പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് തെരേസാ മേയ് ബ്രസല്‍സിലേക്ക്; ബ്രിട്ടന്റെ സേവന മേഖലയില്‍ മാന്ദ്യമെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റ് കരാറില്‍ അനിശ്ചിതത്വം നിലനില്‍ക്കെ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കും. ബ്രെക്സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
ബ്രെക്സിറ്റിലെ ആദ്യത്തെ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളിയത് മേയ് സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരുന്നു. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ആദ്യ കരാറിലെ വ്യവസ്ഥ ബ്രെക്സിറ്റിന്റെ ഭാഗമാണെന്നും ഇതു സംബന്ധിച്ചു പുനരാലോചന സാധ്യമല്ലെന്നുമുള്ള കടുത്ത നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്. കരാര്‍ വ്യവസ്ഥകളില്‍ പുനരാലോചനയില്ലെന്ന് ജീന്‍ ക്ലോഡ് ജങ്കറിന്റെ വക്താവ് മാര്‍ഗരിറ്റസ് ഷിനാസ് പറഞ്ഞു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് ഒട്ടേറെ വോട്ടെടുപ്പുകള്‍ നടന്നതായും ഇതുസംബന്ധിച്ച് മേയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ച വിവാദ വ്യവസ്ഥ കരാറില്‍നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ ബ്രെക്സിറ്റിനെ അനുകൂലിക്കൂ എന്ന നിലപാടിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്.
ബ്രെക്സിറ്റിന്റെ അനിശ്ചിതത്വവും ആശങ്കയും നിലനില്‍ക്കുന്നതിനാല്‍ സേവന മേഖല നിശ്ചലമാകുകയും രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ 2019 ന്റെ തുടക്കത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നതായി ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല