സ്വന്തം ലേഖകന്‍: പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ദിവസം റോബര്‍ട്ട് വാദ്രയെ നാല് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി; താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രിയങ്ക; ലണ്ടനില്‍ ആസ്തിയുണ്ടെന്ന ആരോപണം തള്ളി റോബര്‍ട്ട് വാദ്ര. ബുധനാഴ്ച വൈകിട്ട്ഡല്ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയാണ് പ്രിയങ്ക സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ സ്വീകരിച്ചത്.
എഐസിസി ആസ്ഥാനത്തേക്ക് എത്തിയ പ്രിയങ്ക അവര്‍ക്ക് അനുവദിച്ച എഐസിസി ജനറല്‍ സെക്രട്ടറിയുടെ മുറിയിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് യുപിയില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി അവര്‍ കൂടിക്കാഴ്ച്ച നടത്തി. വിദേശത്തായിരുന്ന പ്രിയങ്ക രാഹുല്‍ ഗാന്ധി അവരെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ശേഷം ഇന്നാണ് ദില്ലിയില്‍ മടങ്ങിയെത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കൊപ്പം എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്തിയ പ്രിയങ്ക ബിജെപി സര്‍ക്കാര്‍ വദ്രയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഏത് ഘട്ടത്തിലും റോബര്‍ട്ട് വദ്രയ്ക്കൊപ്പം താന്‍ ഉറച്ചു നില്‍ക്കുമെന്നും ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.
എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നിന്നാണ് പ്രിയങ്ക എഐസിസി ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകാന്‍ വാധ്രയോടെ ഡല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു. വാധ്രയ്ക്കൊപ്പം പ്രിയങ്കയും ഇഡി ഓഫിസിലെത്തി. വാദ്ര അകത്തേക്കു പോയതിനുശേഷം പ്രിയങ്ക തിരികെപ്പോയി.വിദേശത്തെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍ ആസ്തിയുണ്ടെന്ന ആരോപണം റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പില് നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആയുധ ഇടപാടുകാരന് സ!ഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നും അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ വാദ്ര വ്യക്തമാക്കി. വദ്രയുടെ മുന്‍ ജീവനക്കാരന് അറോറക്ക് ലണ്ടനിലെ ആസ്തിയെ പറ്റിയുള്ള പല വിശദാംശങ്ങളും അറിയാമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
കേസില്‍ വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം വദ്രക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയേക്കും. അന്വേഷണ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല