1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2019

സ്വന്തം ലേഖകന്‍: സമാധാന നൊബേല്‍ ജേതാവ് ഓസ്‌കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം; അരിയാസ് പീഡിപ്പിച്ചെന്ന് മുന്‍ മിസ് കോസ്റ്ററീക്ക. സമാധാന നൊബേല്‍ ജേതാവും മുന്‍ കോസ്റ്റാറിക്കന്‍ പ്രസിഡന്റുമായ ഓസ്‌കാര്‍ ഏരിയസിനെതിരെ ന്‍ മിസ് കോസ്റ്ററിക്ക ജേതാവ് യാസ്മിന്‍ മൊറെയ്ല്‍സാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ഏരിയസ് തന്നെ അനുമതിയില്ലാതെ ലൈംഗികാക്രമണത്തിന് വിധേയമാക്കി എന്നാണ് പരാതി.

മുന്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും മൊറെയ്ല്‍സ് പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഏരിയസിനെ പരിചയപ്പെട്ടതെന്നും ഇതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടായതെന്നും മൊറെയ്ല്‍സ് ആരോപിക്കുന്നു. ഇതിന് മുമ്പും ഏരിയസിനെതിരെ ഈ തരത്തിലുള്ള ആരേപണം ഉണ്ടായിട്ടുണ്ട്. മുന്‍ സൗന്ദര്യ റാണിയുടെ ആരേപണത്തോടെ ഏരിയസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ആരോപണത്തെ അനുകൂലിച്ച് നിരവധി പേര്‍ തെരുവിലറങ്ങിയിട്ടുണ്ട്. പരാതിയുടെ കോപ്പി ലഭിച്ചതായി ഏരിയസിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആണവായുധ വിരുദ്ധ പ്രവര്‍ത്തക അലക്‌സാന്ദ്ര ആര്‍സാണ് ആദ്യമായി ഏരിയസിനെതിരെ പീഡന ആരോപണം ഉന്നയിക്കുന്നത്. അതേസമയം മൊറെയ്ല്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. മീ ടുവിന്റെ ഭാഗമായി നിരവധിയാളുകളാണ് പരാധി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ സഹിതം പരാധി നല്‍കിയത് രണ്ട് പേര്‍ മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.