സ്വന്തം ലേഖകന്‍: കാര്‍ പെരുവഴിയില്‍ കിടന്നു; കിലോമീറ്ററുകളോളം തള്ളിനീക്കാന്‍ സഹായിച്ച് ദുബായിലെ തൊഴിലാളി; അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ. വഴിയില്‍ കുടുങ്ങിയ വാഹനം മീറ്ററുകളോളം തള്ളിനീക്കി സഹായിച്ച തൊഴിലാളിക്ക് സമൂഹ മാധ്യമത്തില്‍ അഭിനന്ദന പ്രവാഹം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാര്‍ റോഡിന്റെ വലതുവശത്തെ ലൈനില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ട്രാഫിക് തടസ്സമുണ്ടായി മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ പ്രതിസന്ധിയിലായ കാര്‍ ഡ്രൈവറെ തൊഴിലാളി സഹായിക്കുകയായിരുന്നു. ഏറെ ദൂരം ഇയാള്‍ കാര്‍ ഒറ്റയ്ക്ക് തള്ളി നീക്കി. തിരക്കേറിയ റോഡില്‍ ഈ കാഴ്ച കണ്ട വഴിയാത്രക്കാരന് ഇത് വിഡിയോയില്‍ പകര്‍ത്തി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ നൂറുകണക്കിന് ആളുകള്‍ കാണുകയും കമന്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍, ദുബായില്‍ ഏത് റോഡാണെന്നോ തൊഴിലാളി ഏത് രാജ്യക്കാരനാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഡ്രൈവിങ് ലൈന്സെടുക്കാനോ, കാര്‍ വാങ്ങിക്കാനോ കഴിവില്ലാത്തവനാണെങ്കിലും അദ്ദേഹത്തിന്റെ മനസ് പരിശുദ്ധമാണെന്നാണ് തൊഴിലാളിയെക്കുറിച്ച് സോഷ്യം മീഡിയയുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല