അമിത വേഗത്തില്‍ വാഹനം ഒടിച്ചതിന് ഗോള്‍ഫ് കളിക്കാരനായ മില്യണയര്‍ റോറി മേക്കല്ലരിയ്ക്ക് വെറും 100 പൌണ്ട് പിഴ വിധിച്ചു കൊണ്ട് ജഡ്ജി പിഴ തുകയടയ്ക്കാന്‍ സാവകാശം വേണോയെന്ന് ചോദിച്ചത് കോടതിയില്‍ ഉണ്ടായിരുന്നവരെ ചിരിപ്പിച്ചു. യുഎസ് ഓപ്പണ്‍ വിന്നറായ മേക്കല്ലരിയെ 30mph മേഖലയില്‍ 40mph വേഗതയില്‍ വാഹനം ഒടിച്ചതിനാണ് പോലീസ് പിടിയിലായത്. 22 കാരനായ മെക്കല്ലരിയ്ക്ക് പിഴയ്ക്കൊപ്പം 3 പോയന്റ് പെനാല്‍ട്ടിയും കോടതി വിധിച്ചു.
നോര്‍ത്തേന്‍ അയര്‍ലാണ്ട് കാരനായ മെക്കല്ലരി ബെല്ഫാസ്ട്ടിലേക്കു വരുമ്പോഴാണ് കഴിഞ്ഞ ജനുവരി അഞ്ചിന് പോലീസ് പിടിയിലായത്. അമിത വേഗത്തിന് പുറമേ ഡ്രൈവ് ചെയ്തിരുന്ന സമയത്ത് കയ്യില്‍ ലൈസന്‍സും ഇല്ലായിരുന്നു.
ഇതേ തുടര്‍ന്ന് അമിത വേഗത്തിന് 60 പൌണ്ടും ലൈസന്‍സ് കൈവശം വയ്ക്കാതിരുന്നതിനു 40 പൌണ്ടും പിഴ ഈടാക്കുകയായിരുന്നു. എന്തായാലും വിചാരണ നടക്കുമ്പോള്‍ മക്കല്ലരി കോടതിയില്‍ ഇല്ലായിരുന്നു, ഓഹിയോയില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നു. ഒരുപക്ഷെ ആളെ കാണാഞ്ഞിട്ടാവാം ജഡ്ജി ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. എന്തായാലും ജഡ്ജിമാര്‍ക്ക് ശിക്ഷ വിധിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും അറിയാം..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല