ലണ്ടന്‍ കലാപങ്ങള്‍ക്കിടയില്‍ ബേസ്ബോള്‍ ബാറ്റിന്റെ വില്‍പ്പനയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ആമസോണില്‍ ഉണ്ടായിട്ടുള്ളത്. അലുമിനിയം ബേസ് ബോള്‍ ബാറ്റിന്റെ വില്‍പ്പനയില്‍ 6000 ശതമാനം വര്‍ദ്ധനവാണ് ആമസോണ്‍.കോം രേഖപ്പെടുത്തിയിരിക്കുന്നത്! കലാപത്തിന്റെ പശ്ചാത്തലത്തില്‍ പലരും സ്വയം സുരക്ഷയ്ക്കോ തങ്ങളുടെ സ്വത്തുവകകളുടെ സുരക്ഷയ്ക്കോ അല്ലെങ്കില്‍ കൊള്ളയടിക്കാന്‍ ഉപയോഗിക്കാന്‍ വേണ്ടിയോ ആണ് ബേസ്ബോള്‍ ബാറ്റു വാങ്ങിയിട്ടുള്ളത്.
ബേസ്ബോള്‍ ബാറ്റിനെ ഒരു ആയുധമായ് പോലീസ് കണക്കാക്കില്ല എന്നതിനാലാകണം തോക്കും കത്തിയും തുടങ്ങിയ ആയുധങ്ങള്‍ വാങ്ങാതെ ബേസ്ബോള്‍ ബാറ്റുകളെ സുരക്ഷയ്ക്കോ കൊള്ളയടിക്കലിനോ വേണ്ടി ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. എന്തായാലും ഇത്രയും ആളുകള്‍ ബേസ്ബോള്‍ ബാറ്റു വാങ്ങുന്നത് കളിക്കാനല്ല എന്നുറപ്പാണ്.
രുക്കാനറിന്റെ അലൂമിനിയം ബേസ്ബോള്‍ ബാറ്റാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനി, 60 സെന്റി മീറ്റര്‍ നീളമുള്ള ഇതിന്റെ വില 17 .15 പൌണ്ടാണ്. 25 .99 പോണ്ട് വിലയും 21 ഇഞ്ച് വീതിയുള്ള മിലിട്ടറി പോലീസ് ടെലിസ്കോപിക് ടോന്ഫ ഇതിനു തൊട്ടു പുറകില്‍ ഉണ്ട് താനും. സ്പോര്‍ട്ട്സ് ഉല്പ്പന്നങ്ങളുടെവില്പ്പനയില് ഒറ്റ ദിവസം കൊണ്ട് 4000 ശതമാനം ഉയര്‍ച്ചയാണ് ആമസോണ്‍ ഉണ്ടാക്കിയിട്ടുള്ളത്! ഈ സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളില്‍ തന്നെ ആദ്യ പത്തില്‍ ഏഴ് സ്ഥാനവും ബേസ്ബോള്‍ ബാറ്റുകളാണ് കയ്യടക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല