സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍; ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാകിസ്താന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്; പാകിസ്താന് പ്രതിക്കൂട്ടില്‍. കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ അപലപിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും അനുശോചനമറിയിച്ചു.
പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും അമീര്‍ ആശംസിച്ചു. ഭീകരാക്രമണത്തിന് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്ന് പറഞ്ഞ ഖത്തര്‍, എന്ത് കാരണങ്ങളുടെ പുറത്തായാലും ഭീകരതക്കെതിരായി നിലകൊള്ളുന്ന രാജ്യമാണ് ഖത്തര്‍ എന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
ഭീകര സംഘടനയായ ജെയ്ഷെ അല്‍ ആദിലിനെ സംരക്ഷിക്കുകയാണെങ്കില്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി. ഇറാന്‍പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇറാന് സൈന്യത്തിനെതിരെ പാക് ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തില്‍ 27 പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക ലീഡറുടെ പ്രതികരണം.
ഇറാന് പ്രതികാരം വീട്ടുന്നതിന് മുന്‍പ് പാകിസ്താന് തന്നെ തീവ്രവാദികളെ പിടികൂടണമെന്നും ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു. പാകിസ്താന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് നടപടിയുണ്ടാവുന്നില്ലെങ്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ഇറാന് തിരിച്ചടിക്കുമെന്നും ഇറാന് സൈനിക മേധാവി പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അന്തിമ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബുധനാഴ്ചയാണ് ചാവേര്‍ ആക്രമണത്തില്‍ ഇറാന്റെ 27 റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പിരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനികര്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ചാവേര്‍ ആക്രമണം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല