സ്വന്തം ലേഖകന്‍: യു.എസിലെ വ്യവസായ പാര്‍ക്കിലുണ്ടായ വെടിവെപ്പിന് പ്രകോപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്; അക്രമി വെടിവെച്ച് വീഴ്ത്തിയത് 5 സഹപ്രവര്‍ത്തകരെ; 5 പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്. യുഎസിലെ ഇല്ലിനോയിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. അക്രമിയെ ഉടന്‍ വെടിവച്ചുകൊന്നെങ്കിലും 5 പൊലീസുകാര്‍ക്കും ഗുരുതര പരുക്കേറ്റു. ഒരു ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്.
ഹെന്റി പ്രാറ്റ് കമ്പനിയില്‍ 15 വര്‍ഷമായി ജോലി ചെയ്തുവന്ന ഗാരി മാര്ട്ടിന് (45) വെള്ളിയാഴ്ച ഉച്ചയ്ക്ക് പിരിച്ചുവിടല്‍ നോട്ടിസ് കൊടുത്ത ഉടനെയായിരുന്നു അക്രമം. ഇല്ലിനോയിയിലെ രണ്ടാമത്തെ വലിയ നഗരമായ അറോറയിലുള്ള ഫാക്ടറിയിലായിരുന്നു വെടിവയ്പ്. അക്രമിയെ പൊലീസ് വധിച്ചു. ചിക്കാഗോയില്‍ നിന്നും 40 മൈല്‍ അകലെ അറോറയില്‍ സ്ഥിതിചെയ്യുന്ന വ്യവസായ പാര്‍ക്കിലെ വലിയ പൈപ്പുകള്‍ക്ക് വാള്‍വ് നിര്‍മ്മിക്കുന്ന കമ്പനിയിലാണ് സംഭവം.
15 വര്‍ഷമായി ഗാരി മാര്ട്ടിന് ഇവിടെ ജോലി ചെയ്തുവരികയാണ്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.അക്രമത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള് ട്രംപ് ദുഖം രേഖപ്പെടുത്തി. 17 പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ഫ്ലോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് സ്കൂളിലുണ്ടായ വെടി വെപ്പിന്റെ വാര്‍ഷിക ദിനത്തിന്റെ അടുത്ത ദിവസമാണ് അറോറയിലും വെടിവെപ്പുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല