സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം. ശവകുടീരത്തില്‍ അധിക്ഷേപ വാക്കുകള്‍ എഴുതിവക്കുകയായിരുന്നു, ഈ മാസം ആദ്യവും ശവകുടീരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിനുനേരെ ആക്രമണമുണ്ടാകുന്നത്.
ശവകുടീരത്തില്‍ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകന്‍, വെറുപ്പിന്റെ സിദ്ധാന്തം, ഹോളോകോസ്റ്റ് ബോള്‍ഷെവിക്കിന്റെ സ്മാരകം എന്നിങ്ങനെ കുത്തിവരക്കുകയായിരുന്നു. മാര്‍ക്സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണം. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു നേരത്തെ ആക്രമണമുണ്ടായത്.
ശവകുടീരത്തിലെ മാര്‍ബിള്‍ ഫലകം ചുറ്റികയുപയോഗിച്ച് അടിച്ചുതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല. 1881ലാണ് മാര്‍ക്സ് അന്തരിച്ചത്. 1970ല്‍ മാര്‍ക്സിന്റെ ശവകുടീരം പൈപ്പ്ബോംബ് ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല